ചാവക്കാട്:ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് മയ്ക്ക് മരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചാവക്കാട് സുനാമി കോളനി കേന്ദ്രീകരിച്ച് ചാവക്കാട് എക്സൈസ് – പോലീസ് സംയുക്ത റെയ്ഡിൽ രണ്ട് പേർ കഞ്ചാവുമായി പിടിയിൽ. തൊട്ടാപ്പ് കടവിൽ വീട്ടിൽ അജ്മൽ ( 22), സുനാമി കോളനി പുതുവീട്ടിൽ അർഷാദ്(22) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 48 ഗ്രാം കഞ്ചാവ് എക്സൈസ് ഇൻസ്പക്ടർ ഹരീഷ്. സി. യു വിന്റെ നേതൃത്ത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. പ്രതികൾ സുനാമി കോളനി കേന്ദ്രീ കരിച്ച് വലിയ തോതിൽ മയമയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു .കോളനി കേന്ദ്രീകരിച്ച് പുറത്തു നിന്നുള്ള ചെറുപ്പക്കാർ വന്നു തമ്പടിക്കുന്നത് സംബന്ധിച്ച പരാതിയിലാണ് പ്രതികൾ പിടിയിലായത് .സംയുക്ത പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേസെടുത്ത സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. ഹബീബ് , പി.എൽജോസഫ് , ഗ്രെയ്ഡ് എസ്.ഐ, പി കെ ഉമേഷ്, ഗ്രെയ്ഡ് എ എസ് ഐ, പി എം ജോസ് , സി ഇ ഒ മാരായ എ എൻ ബിജു , അബ്ദുൾ റഫീക്ക് , സി പി ഒ, സിജെ ജോഷി, കെ.എസ് നിപിൻ എന്നിവരും ഉണ്ടായിരുന്നു
