വടക്കേക്കാട്: ഞമനേങ്ങാട് കാവീട്ടിൽ പൂളത്ത് ഭഗവതി ക്ഷേത്രം,വട്ടംപാടം അയിനിപ്പുള്ളി ഭഗവതി ക്ഷേത്രം എന്നിവടങ്ങളിൽ മകരഭരണി മഹോത്സവം ഇന്നും നാളെയും താന്ത്രിക വിധികളോടെ ആഘോഷിക്കും.പൂളത്ത് ക്ഷേത്രത്തിൽ ഇന്ന് വൈകീട്ട് പാട്ടു വിളിച്ചു കയറുന്നതോടെ ഉത്സവം കൊടികയറും.തുടർന്ന് ദീപാരാധന, കളമെഴുത്ത്, കളംപൂജ എന്നിവയും നാളെ രാവിലെ തോറ്റംപാട്ട്, 2 ന് വിവിധ ഭാഗങ്ങളിൽ നിന്ന് തിറ, പൂതൻ, കരിങ്കാളി, മേളം എന്നിവ എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും.വൈകിട്ട് 5ന് പാണ്ടിമേളം,ദീപാരാധന, 7.30 ന് തൃശ്ശൂർ സ്റ്റാർ ബീറ്റ്സ് ഒരുക്കുന്ന ഗാനമേള എന്നിവയുണ്ടാകും.അയിനിപ്പുള്ളി ക്ഷേത്രത്തിൽ ഇന്ന് വൈകീട്ട് കൂറയിടൽ ചടങ്ങ്, ദീപാരാധന, കളം, കളംപാട്ട് നാളെ ഭരണി ദിവസം രാവിലെ കൊടുങ്ങല്ലൂർ കോഴിശ്ശേരി സുനിൽ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ
വിശേഷാൽ പൂജകൾ, പന്തീരടിപൂജ,ഉച്ചക്ക് പ്രസാദഊട്ട്,
വൈകിട്ട് അഞ്ചിന് എഴുന്നള്ളിപ്പ് തുടർന്ന് തിറ, പൂതൻ തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ ക്ഷേത്രപ്രദിക്ഷിണം,
വൈകിട്ട് ദീപാരാധന, നിറമാല ചുറ്റുവിളക്ക് ,തായമ്പക, അട പുഴുങ്ങൽ, പുലർച്ചെ താലം വരവ്
എന്നിവയും ഭരണി ദിവസം രാവിലെ മുതൽ വൈകിട്ട് വരെ പറ വെപ്പും ഉണ്ടാകും
