ഗുരുവായൂർ:ടി.എൻ പ്രതാപന് വേണ്ടി ഗുരുവായൂരിൽ വീണ്ടും പ്രചരണ ബോർഡുകൾ ഉയർന്നു. പ്രതാപത്തോടെ വീണ്ടും നമ്മുടെ ടി.എൻ.പ്രതാപൻ -പ്രതാപൻ നമ്മുടെ പ്രിയ തേരാളി എന്നിവ എഴുതിയ പ്രതാപൻ്റെ കട്ടൗട്ട് കിഴക്കെ നടയിൽ മേൽപ്പാലത്തിനു താഴെ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിലാണ്
വെച്ചിട്ടുള്ളത്.ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയാണ് ബോർഡും കട്ടൗട്ടും സ്ഥാപിച്ചിട്ടുള്ളത്.മുൻപും ജില്ലയിൽ പലയിടത്തും പ്രതാപന് വേണ്ടി പ്രചരണ ബോർഡുകൾ ഉയർന്നിരുന്നു.
