ജില്ലാ കലക്ടറോട് സംവിദിച്ച് ചെറായി സ്‌കൂളിലെ വിദ്യാർത്ഥികൾ

പുന്നയൂര്‍ക്കുളം: ചെറായി ഗവ.യുപി സ്‌കൂളിലെ വിദ്യാർത്ഥികളോട് സംവദിക്കാൻ ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ എത്തി.സ്‌കൂളിലെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്
സംഘടിപ്പിച്ച പരിപാടിയിലാണ്
ജില്ലാ കളക്ടർ 750 ഓളം വിദ്യാർഥികളുമായി സംവദിച്ചത്.കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് കൃഷ്ണതേജ മറുപടി പറഞ്ഞു.തന്റെ  സ്കൂൾ പഠനകാലത്തെ രസകരമായ  അനുഭവങ്ങൾ  കളക്ടർ കുട്ടികളുമായി പങ്കുവെച്ചു.കുട്ടികളുമൊത്ത് സെൽഫിയെടുത്ത ശേഷമാണ്  കളക്ടർ മടങ്ങിയത്.
പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വൈസ് പ്രസിഡന്റ് ഇ.കെ.നിഷാര്‍, വാര്‍ഡ് മെംബര്‍ ശോഭ പ്രേമന്‍, പി.എസ്.അലി, കെ.വാഹിദ,വി.താജുദ്ദീന്‍, നിമ്മി അശ്വിന്‍,സുരേഷ്,ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *