ഗുരുവായൂർ:2024 ഗുരുവായൂർ ഉത്സവത്തിൻ്റെ വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് പുറത്തിറക്കി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ നോട്ടീസിൻ്റെ പ്രകാശനം കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ആദ്യ നോട്ടീസ് ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറസുരേന്ദ്രൻ എക്സ് എം.പി, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി.മനോജ് കുമാർ, ടി.രാധിക, പബ്ളിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ.ജി.നാഥ്, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി
Related Posts
എം.എൽ.എ യുടെ ഇടപെടൽ..കടപ്പുറത്തിന് ആശ്വാസമായി സമഗ്ര ശുദ്ധ ജല വിതരണപദ്ധതി വരുന്നു;പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം 12 ന് മന്ത്രി നിർവ്വഹിക്കും
- Ramesh Chembil
- March 9, 2024
- 0
ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട കടപ്പുറം പഞ്ചായത്തിലെ ജനങ്ങളുടെ ദാഹമകറ്റാൻ സമഗ്ര ശുദ്ധ ജല വിതരണ പദ്ധതി വരുന്നു. പദ്ധതിക്കാവശ്യമായ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്കിൻ്റെയും അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണോദ്ഘാടനം 12 […]
തെക്കത്ത് കൃഷ്ണൻ രക്തസാക്ഷി ദിനാചരണം
- admin
- September 3, 2025
- 0
പുന്നയൂർക്കുളം:തെക്കത്ത് കൃഷ്ണൻ രക്തസാക്ഷി ദിനാചരണം സിപിഎമ്മിന്റെ നേതൃത്വത്തിൽ ചാവക്കാട് ഏരിയയിൽ ആചരിച്ചു. രാവിലെ ചെറായി തെക്കത്ത് കൃഷ്ണന്റെ വീടിന് പരിസരത്തെ ബലികുടീത്തിലും കുത്തേറ്റ് വീണ പഴയ പോസ്റ്റോഫീസ് പരിസരത്തും പുഷ്പാർച്ചന നടത്തി. രാവിലെ ചെറായി […]
അബുദാബിയിൽ അന്തരിച്ചു
- Ramesh Chembil
- February 20, 2024
- 0
പെരുമ്പടപ്പ് : കോടത്തൂര്‍ റിട്ട.തഹസില്‍ദാര്‍ ചെറുവള്ളി വിജയരാഘവന്റെയും ഗിരിജയുടെയും മകന് ജിജിത്ത് (38) അബുദാബിയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്. ബെംഗളൂരുവില്‍ എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരനായിരുന്ന ജിജിത്ത് 10 ദിവസം മുന്‍പാണ് ഗള്‍ഫിലേക്ക് പോയത്. ഭാര്യ: […]
