13 വയസ്സുകാരനു നേരെ ലൈംഗീകാതിക്രമം; തൊഴിയൂരിൽ പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

വടക്കേക്കാട്:തൊഴിയൂരിൽ പോക്സോ കേസിൽ പെട്ട മൂന്നു പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റു ചെയ്തു.13 വയസ്സുകാരനെ ലൈംഗീക അതിക്രമത്തിനിരയാക്കിയ സംഭവത്തിലാണ് തൊഴിയൂർ സുനേന നഗർ സ്വദേശികളായ മാളിയേക്കൽ റഫീഖ് (54), മാങ്കുന്നത്തേയിൽ ഖാസിം(47), തളികശ്ശേരി മൊയ്തീൻ (75) എന്നിവരെ ഗുരുവായൂർ എസ് എച്ച് ഒ, വി.സി സൂരജിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.
ചൈല്‍ഡ് ലൈൻ നൽകിയ പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.സ്‌കുളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഢനത്തിന് ഇരയായ  സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ ചൈല്‍ഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *