പുന്നയൂർക്കുളം:കളിപ്പാട്ടം വാങ്ങി തരാമെന്ന് പറഞ്ഞ് 7 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പുന്നയൂർക്കുളം പാപ്പാളി സ്വദേശിക്ക് ശിക്ഷ. പാപ്പാളി കണ്ണോത്ത് അനീഷ് (31 )നെയാണ് കുന്നംകുളം പോക്സോ കോടതി 8വർഷം 3മാസം തടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എസ് ലിഷയാണ് ശിക്ഷിച്ചത്.2022 ലാണ് കേസിനാസ്പദമായ സംഭവം. സമീപത്തെ കടയില്‍നിന്നും കളിപ്പാട്ടം വാങ്ങിത്തരാം എന്ന് പറഞ്ഞു കുട്ടിയെ കൂട്ടി കൊണ്ടു പോയി അയല്‍വാസിയായ അനീഷ് ലൈംഗീക അതിക്രമം നടത്തുകയായിരുന്നു. കുട്ടി സംഭവം വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന് വടക്കേക്കാട് പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന പി.ആര് രാജീവിന്റെ നേതൃത്വത്തില്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു മൊഴി രേഖപ്പെടുത്തുകയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
Related Posts
എൻ.കെ ഉസ്താദിന്റെ ‘ഖുർആൻ കഥകൾ’ പ്രകാശനം ചെയ്തു
- admin
- January 2, 2026
- 0
മഞ്ചേരി: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടും പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ശൈഖുൽ ഉലമാ എൻ.കെ. മുഹമ്മദ് മൗലവിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമായ ‘ഖുർആൻ കഥകൾ’ പ്രകാശനം ചെയ്തു. മഞ്ചേരി കാരക്കുന്നിൽ നടന്ന ചടങ്ങിൽ […]
ഗുരുവായൂർ വാഹന മോഷ്ടാക്കൾ അറസ്റ്റിൽ
- Ramesh Chembil
- February 20, 2025
- 0
ഗുരുവായൂർ : പേരകം സ്വദേശിയായ തൈക്കാട്ടിൽ നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷണം ചെയ്ത കേസിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ടു പേരെ ഗുരുവായൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ, […]
വടക്കേകാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിൻ്റെ ശ്രമം; ഭക്തരുടെ വൻ പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിൻവാങ്ങി
- Ramesh Chembil
- February 29, 2024
- 0
വടക്കേകാട്: കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രമത്തെ ഭക്തർ നാമജപത്തോടെ തടഞ്ഞു. മാര്‍ച്ച് 11 ന് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുക്കാനുള്ള ശ്രമം […]
