വടക്കേക്കാട് സർവീസ് സഹകരണ ബാങ്കിനു മുൻപിൽ സി പി ഐ ധർണ്ണ

വടക്കേക്കാട്: സർവീസ് സഹരണ ബാങ്കിലേക്ക് സി പി ഐ നടത്തിയ മാർച്ചും ധർണ്ണയും മണ്ഡലം സെക്രട്ടറി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്കിലെ നൂറുകണക്കിന് നിക്ഷേപകർ ആശങ്കയിലായ സന്ദർഭത്തിൽ ബാങ്കിൻ്റെ അഴിമതിക്കും കെടുകാര്യസ്ഥത ക്കുമെതിരെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിൽ പൊതുജനത്തിന് നിജസ്ഥിതി അറിയാൻ ധവളപത്രം പുറത്തിറക്കണമെന്ന്  മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.ടി ഭാസ്കരൻ അദ്ധ്യക്ഷനായി. ഹനീഫ കൊച്ചനൂർ, ലോക്കൽ സെക്രട്ടറി വി.എം മനോജ്, സുധി അമരായിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *