തൃശൂരിൽ ടി.എൻ പ്രതാപന് സീറ്റില്ല; കെ.മുരളീധരൻ മത്സരിക്കും

തൃശൂർ:തൃശൂർ ലോകസഭ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ടി.എൻ.പ്രതാപൻ മത്സരിക്കില്ല.
പകരം കെ.മുരളീധരനെ നിർത്താൻ നീക്കം.സിറ്റിംങ് എം.പി യായ പ്രതാപന് വേണ്ടി മാസങ്ങൾക്ക് മുന്നേ തന്നെ പ്രവർത്തകർ ചുവരെഴുത്തും പ്രചരണവും നടത്തിയിരുന്നു. മൂന്നര ലക്ഷം പോസ്റ്ററുകളും 150 ൽ അധികം സ്ഥലത്ത് പ്രതാപൻ്റെ ചുവരെഴുത്തും തുടങ്ങിയിരുന്നു. ബൂത്തുകളിൽ പ്രവർത്തനത്തിനുള്ള ഫണ്ടും വിതരണം ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.അതേ സമയം ചർച്ചകൾ നടന്നുവരികയാണെന്നും ആര് മത്സരിച്ചാലും പൂർണ്ണ പിന്തുണ നല്കുമെന്നും പ്രതാപൻ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *