നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ തോൽപ്പാവക്കൂത്തിന് ഇന്ന് കൊടിയേറും

എരുമപ്പെട്ടി: നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിലെ തോൽപ്പാവക്കൂത്തിന് ഇന്ന്
കൊടിയേറും.രാത്രി 12ന് ശേഷമാണ് കൊടിയേറ്റം നടക്കുക. വർഷങ്ങളായി ക്ഷേത്രത്തിൽ തോൽപാവക്കു
ത്ത് നടത്തുന്ന ലക്ഷ്മണ പുലവ
രും സംഘവുമാണ് ഇത്തവണയും കൂത്ത് അവതരിപ്പിക്കുന്നത്. ഏഴു ദിവസം കൊച്ചിൻ ദേവസ്വം ബോർഡ് വകയായും മൂന്ന് ദിവസം കുട്ടഞ്ചേരി, മുരിങ്ങത്തേരി, നെല്ലുവായ് ദേശങ്ങളുടെ
കൂത്തുകളും മറ്റു ദിവസങ്ങളിൽ ഭക്തരുടെ വഴിപാട് കൂത്തുകളും നടക്കും.മുല്ലക്കൽ ക്ഷേത്രത്തിലെ കീഴേക്കാവിലെ ഉത്സവമാണ് ഇത്. എല്ലാവർഷവും മീനമാസം ഒന്നിനാണ് കൂത്ത് കൂറയിടുക.

Leave a Reply

Your email address will not be published. Required fields are marked *