പേരാമംഗലം: ശ്രീ ദുർഗാവിലാസം സ്കൂളിലെ 51 കുരുന്നുകൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു.കാനറാ – റബേക്കോ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ് വിദ്യാലയത്തിൻ്റെ സമീപ പ്രദേശത്തുള്ള 51 കുട്ടികൾക്ക് സൈക്കിൾ സമ്മാനിച്ചത്. സാമൂഹിക ഉത്തരവാദിത്വത്തിൻ്റെ ഭാഗമായി സി.എസ്. ആർ ഫണ്ട് ഉപയോഗിച്ചാണ് വിദ്യാലയത്തിലേക്ക് സൈക്കിൾ സമ്മാനിച്ചത്.കല്യാൺ ജ്വല്ലേഴ്സ് ഡയറക്ടർ,ലിയോ ഫാർമ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ,തൃശ്ശൂർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് തുടങ്ങി നിരവധി ചുമതലകൾ നിർവ്വഹിച്ചു വരുന്ന പി.എസ് അനന്തരാമൻ ആദ്യ സൈക്കിൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് കെ.പി രവിശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാനറ – റെബേക്കോ അസറ്റ് മാനേജ്മെൻ്റ് സോണൽ ഹെഡ് വെങ്കിടാചലം മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാനേജർ എം.വി ബാബു, പ്രിൻസിപ്പാൾ കെ. സ്മിത ,എൽ പി വിഭാഗം പ്രധാനാധ്യാപകൻ കെ. കൃഷ്ണൻകുട്ടി,സുമേഷ് എന്നിവർ പങ്കെടുത്തു . പ്രധാനാധ്യാപകൻ പി. ആർ.ബാബു സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.എസ്. രാജു നന്ദിയും പറഞ്ഞു
Related Posts
ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയം വാർഷികം ആഘോഷിച്ചു
- Ramesh Chembil
- March 29, 2024
- 0
.ഗുരുവായൂർ: ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. മൂന്നു വർഷ കലാപഠനം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി. ഇന്നു രാവിലെ തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലായിരുന്നു വാർഷികാഘോഷം. രാവിലെ 9 […]
മിഖായേൽ ഗോൾഡ് ഏൻഡ് ഡയമണ്ട്സിന്റെ ഷോറൂം കേച്ചേരിയിലും
- Ramesh Chembil
- September 10, 2024
- 0
കേച്ചേരി:മിഖായേൽ ഗോൾഡ് ഏൻഡ് ഡയമണ്ട്സിന്റെ കേച്ചേരി ഷോറൂം പ്രശസ്ത സിനിമാതാരം സ്വാസിക വിജയ് ഉദ്ഘാടനം ചെയ്തു.ആശീർവാദ കർമ്മം വൈലത്തൂർ ഇടവക വികാരിഫാ.വർഗ്ഗീസ് പാലത്തിങ്കൽ,ഫാ. ബിജു ഇടയലയകൂടിയിൽ എന്നിവർ നിർവഹിച്ചു.മിഖായേൽ ഗ്രൂപ്പ് ഫൗണ്ടർമാരായ ജോസ് മിഖായേൽ,റോസി എന്നിവർ […]
