കൊച്ചനൂർ സ്വദേശി മസ്ക്കത്തിൽ വെച്ച് മരണപ്പെട്ടു

കൊച്ചനൂർ:കൊച്ചനൂർ സ്വദേശി  മസ്ക്കത്തിലെ റുവിയിൽ വെച്ച് മരണപ്പെട്ടു. ജീവകാരുണ്യ പ്രവർത്തകനും കല്ലുവെച്ചപീടിക പരേതനായ കുറ്റ്യേരിയിൽ കുഞ്ഞുമുഹമ്മദിൻ്റെ മകനുമായ
ഫവാസ് മുഹമ്മദ് (44) ആണ് മരണപെട്ടത്. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 ന്  വീട്ടിലെത്തിച്ചതിനുശേഷം കൊച്ചനൂർപള്ളി ഖബറിസ്ഥാനിൽ കബറടക്കം നടത്തും. മസ്ക്കത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു ഫവാസ്.ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് അന്വേഷിച്ചുപോയ ബന്ധുക്കളാണ് ഫവാസിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.മാതാവ്:ജമീല.
ഭാര്യ:സജ്ന.മകൾ:ഫസ് വ

Leave a Reply

Your email address will not be published. Required fields are marked *