വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക്
ക്ഷേത്രം തന്ത്രി അഴകത്ത് പ്രകാശൻ നമ്പൂതിരി മുഖ്യ കാർമ്മീകത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ നടന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് ഗജവീരൻ മന്ദലാംകുന്ന് മുകുന്ദൻ ദേവിയുടെ തിടമ്പേറ്റി.വൈകീട്ട് വിവിധ ആഘോഷകമ്മറ്റികളുടെ ആനപ്പൂരങ്ങൾ ക്ഷേത്രത്തിൽ സംഗമിച്ചു.തുടർന്ന് നടന്ന കൂട്ടിയെഴുന്നള്ളിപ്പിന് ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ മേളം അരങ്ങേറി.തലയെടുപ്പുള്ള പത്തിൽ പരം ഗജവീരന്മാർ കൂട്ടി എഴുന്നള്ളി അണിനിരന്നു. തെയ്യം,തിറ,കരിങ്കാളി എന്നീ പൂരങ്ങളുടെ വരവിന് ശേഷം നടന്ന കുതിരയെടുക്കൽ ചടങ്ങോടെ പകൽ പൂരം സമാപിച്ചു
ദൃശ്യങ്ങൾ കാണാം…
