പൊന്നാനി നരിപ്പറമ്പിൽ  ഓട്ടോ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു

പൊന്നാനി: നരിപ്പറമ്പിൽ ഓട്ടോ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.വെളിയംകോട് സ്വദേശി യൂസഫ് ആണ് മരിച്ചത്.നരിപ്പറമ്പ് പന്തേ  പാലത്തിന് സമീപം യൂസഫ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.ചൊവ്വാഴ്ച കാലത്ത് 6 മണിയോടെയാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യൂസഫിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *