ഗുരുവായൂര്‍: നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭ 21-ാം വാര്‍ഡ്, കടപ്പുറം ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡ് എന്നിവയില്‍ താമസിക്കുന്ന 8 കുടുംബങ്ങള്‍ ദേശീയപാത 66 നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.പ്രായമുള്ളവരും രോഗികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന കുടുംബത്തിന് ജോലിക്കോ,വിദ്യാലയം, ആശുപത്രി എന്നിവയിലേക്കാ പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്.മഴ പെയ്തതോടെ മുറ്റവും വഴിയും പൂര്‍ണ്ണമായും ചെളി നിറഞ്ഞതിനാല്‍ ഇവര്‍ ദുരിതത്തിലാണെന്നും സ്ക്കൂള്‍ തുറക്കുന്നതോടെ കുട്ടികളുടെ പഠനം തടസ്സപ്പെടുമെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് എം.എൽ. എ, എൻ കെ അക്ബർ കത്ത് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.
ദേശീയപാത നിർമ്മാണം;ഒറ്റപ്പെട്ട എട്ട് കുടുംബങ്ങളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് എം എൽ എ കത്തു നല്കി
