കുന്നംകുളം:കാണിപ്പയ്യൂർ മാന്തോപ്പ് പാടശേഖരത്തിലെ
പോട്ടക്കുളത്തിൽ മുങ്ങിയ മധ്യവയസ്ക്കൻ്റെ മൃത്ദേഹം കണ്ടെടുത്തു.പ്രദേശ വാസിയായ
ഇടമന വീട്ടിൽ ജഗദീഷ്(49) ൻ്റെ മൃത്ദേഹമാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെയാണ് ജഗദീഷ് കുളിക്കുന്നതിനായി കുളത്തിലിറങ്ങിയതെന്ന് കരുതുന്നു.വസ്ത്രങ്ങൾ പാടവരമ്പത്ത് അഴിച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ കുന്നംകുളം അഗ്നിരക്ഷാ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്ന് രാവിലെയാണ് മൃത് ദേഹം കണ്ടെത്തിയത്
കാണിപ്പയ്യൂർ മാന്തോപ്പ് പോട്ടക്കുളത്തിൽ മുങ്ങിയ മധ്യവയസ്ക്കൻ്റെ മൃത്ദേഹം കണ്ടെടുത്തു
