ചാവക്കാട്:കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ അടിയന്തിരമായി കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. കടൽ ക്ഷോഭം മൂലം അഞ്ചങ്ങടി വളവിലെ കെട്ടിടംഅപകടാവസ്ഥ യിലാണെന്നും അടിയന്തിരമായി ഇടപെടണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് എൻ കെ അക്ബർ എം എൽ എ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ച് ഉത്തരവായത്. നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി വളവിൽ കടൽഭിത്തി നിർമ്മാണം; 24 ലക്ഷം അനുവദിച്ചതായി എൻ കെ അക്ബർ എംഎൽഎ
