ഗുരുവായൂരിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡ് മിന്നൽ പരിശോധന

ഗുരുവായൂർ:ഗുരുവായൂരിലെ ബാർ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.സോപാനം,ഗുരുവായൂർ ഗേറ്റ് വേ എന്നീ ബാർ ഹോട്ടലുകളിൽ നിന്നും മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ
എ.നിസാർ,കെ.എസ്.നിയാസ്,
സുജിത് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പൊതുജനങ്ങൾക്ക്
വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നതിന്
ഭക്ഷണ വിതരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *