പുന്നയൂർക്കുളം:വടക്കേക്കോട്, ഗുരുവായൂർ പ്രദേശങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് നിരവധി മോഷണം നടത്തിയ കുന്നത്തൂർ കല്ലൂർ വീട്ടിൽ മഹേഷ്(41)നെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു.ഗുരുവായൂരിലെ ഹോട്ടലിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്.2016 ൽ തെക്കേക്കാട് ഉള്ള ഒരു വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി കേരളത്തിനകത്തും പുറത്തുമായി 8 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു.വർഷങ്ങളായി ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി വടക്കേക്കാട് എസ് എച്ച് ഒ.ആർ ബിനു വിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. സീനിയർ സി.പി.ഒ ശശിധരൻ,സി. പി.ഒ നിബുനെപ്പോളിയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
എട്ട് വർഷമായി ഒളിവിലായിരുന്ന മോഷണ കേസ് പ്രതി അറസ്റ്റിൽ
