പുന്നയൂർക്കുളം:പാപ്പാളി ദേശിയപാതയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.പൊന്നാനി വണ്ടിപേട്ട സ്വദേശി പുതുവീട്ടിൽ കോയയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 9.15 ഓടെയാണ് അപകടം. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ കോയയെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും,തുടർന്ന് വിദഗ്ധ ചികിത്സക്കായി കെൻസ് ഐ.സി.യു ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പച്ചക്കറിക്കടയിലെ ജീവനക്കാരനാണ് കോയ
പാപ്പാളി ദേശിയ പാതയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
