ഗുരുവായൂർ ക്ഷേത്രം കിഴക്കേ നട അലങ്കാര ഗോപുരത്തിന് ദാരുശില്പമൊരുങ്ങി; സമർപ്പണം നാളെ

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിർമ്മിക്കുന്ന അലങ്കാര ഗോപുരത്തിനു മുകളിൽ സ്ഥാപിക്കുന്നതിനുള്ള ദാരുശില്പ പത്തിൻ്റെ നിർമ്മാണം പൂർത്തിയായി.അലങ്കാര ഗോപുരത്തിന്റെ മുഖപ്പുകളിൽ ഗരുഡന്റേയും ഗജലക്ഷ്മിയുടെയും ദാരു ശില്പങ്ങളാണ് സ്ഥാപിക്കുന്നത്. പൂർണ്ണമായും ആഞ്ഞിലി മരത്തിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.മൂന്നര അടി നീളത്തിലും രണ്ടേകാൽ അടി വീതിയിലുമുള്ള ശില്പങ്ങൾ പ്രശസ്ത ദാരു ശിൽപ്പി എളവള്ളി നന്ദൻ്റെ നേതൃത്വത്തിലാണ് നിർമ്മിച്ചത്.അലങ്കാര ഗോപുരം ഞായറാഴ്ച ഗുരുവായൂരപ്പന് സമർപ്പിക്കും.പ്രവാസി വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ മേനോനാണ് മൂന്നരക്കോടിയോളം രൂപ ചിലവിട്ട് അലങ്കാരഗോപുരം വഴിപാടായി സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *