കുന്നംകുളം: കുന്നംകുളത്ത് ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് ഇടിവള കൊണ്ട് ക്രൂരമർദ്ദനം.പഴുന്നാനയിൽ വെച്ചാണ് സംഭവം.ബസ് ഡ്രൈവർ ലിബീഷി നാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. കുന്നംകുളം ഭാഗത്തുനിന്ന് പോവുകയായിരുന്ന ബസിനെ റോഡിന് കുറുകെ ബൈക്ക് നിർത്തിയതിനുശേഷം തടഞ്ഞു നിർത്തി ബസ്സിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് ബസ് ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം പഴുന്നാന റൂട്ടിൽ സർവീസ് നടത്തുന്ന ഫിദ മോൾ ബസ്സിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകിയതിനെ അടിസ്ഥാനത്തിൽ ആക്രമിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
കുന്നംകുളത്ത് ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് ഇടിവള കൊണ്ട് ക്രൂരമർദ്ദനം
