ചാവക്കാട്:നഗരസഭ അധികൃതരുടെ അനാസ്ഥ കാരണം നഗരസഭ വാർഡ് 27-ൽ സ്ഥിതി ചെയ്യുന്ന പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ കാരണം പരിസരവാസികളായ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗശയ്യയിലേക്ക് തള്ളിവിടുന്ന ചാവക്കാട് നഗരസഭക്കെതിരെ പരപ്പിൽ താഴം ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ മുൻവശം മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും,ധർണ്ണയും നടത്തി.കെപിസിസി സെക്രട്ടറി സി.സി.ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭയുടെ അനീതിക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ,കൗൺസിലർമാരായ ഫൈസൽ കാനാമ്പുള്ളി,പി.കെ.കബീർ,അസ്മത്ത് അലി,ഷാഹിത പേള,സുപ്രിയ രാമചന്ദ്രൻ,ബേബി ഫ്രാൻസിസ്,മഹിളാ കോൺഗ്രസ് നേതാക്കളായ രേണുക ,കാർത്ത്യായനി ,ബീന രവിശങ്കർ,ശൈല നാസർ,റുക്കിയ ഷൗകത്ത്അലി,എച്ച്.എം.നൗഫൽ,ഷിഹാബ് മണത്തല,സി.പി.കൃഷണൻ മാസ്റ്റർ,രാജൻപനക്കൽ,എം.എസ്.ശിവദാസ് എന്നിവർ സംസാരിച്ചു.അബ്ദുൽ സലാം,ഇസഹാഹ് മണത്തല,അഷറഫ് മടെക്കടവ്,സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി
പരപ്പിൽത്താഴം മാലിന്യ കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധം
