‘മറിമായം’ടീമിന്‍റെ സിനിമ;പഞ്ചായത്ത് ജെട്ടി ജൂലൈ 26ന് പ്രദർശനത്തിനെത്തും

കൊച്ചി:മൂർച്ചയേറിയ സാമൂഹിക വിമർശനങ്ങൾ നർമത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ടെലിവിഷൻ പരമ്പരയാണ് ‘മറിമായം’. ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളും ഒന്നിക്കുന്ന പുതിയ ചിത്രം ‘പഞ്ചായത്ത് ജെട്ടി’ ജൂലൈ 26ന് പ്രദർശനത്തിനെത്തും. മറിമായം പരമ്പരയിലെ മുഖ്യസാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മറ്റ് നിരവധി കോമഡി താരങ്ങളും അണിനിരക്കുന്നുണ്ട്.
യാത്രാ സൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻപുറത്തിന്‍റെ ജീവിതത്തുടിപ്പുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ,റിയാസ്, വിനോദ് കോവൂർ, രചന നാരായണൻകുട്ടി, സ് ഹോ ശ്രീകുമാർ, ഉണ്ണി രാജ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി. ഉണ്ണികൃഷ്ണൻ,ഉണ്ണിനായർ എന്നിവരാണ് പ്രധാന താരങ്ങൾ.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ക്രിഷ് കൈമൾ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, കലാസംവിധാനം -സാബു മോഹൻ, മേക്കപ്പ് – ഹസൻ വണ്ടൂർ, കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -അശ്വിൻ മോഹൻ,അനിൽഅലക്സാണ്ടർ.

Leave a Reply

Your email address will not be published. Required fields are marked *