തൃശൂരിലെ പാതാള കുഴി;ഒല്ലൂർ സെൻ്ററിൽ വാഴ നട്ട് ബി ജെ പി യുടെ പ്രതിഷേധം

തൃശൂർ: തൃശൂരിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി ജെ പി ഒല്ലൂർ ഏരിയയുടെ നേതൃത്വത്തിൽ ഒല്ലൂർ സെൻ്ററിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു.പ്രതിഷേധ സമരം  ബിജെപി മദ്ധ്യ മേഖല ഉപാധ്യഷൻ ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഒല്ലൂർ ഏരിയ പ്രസിഡൻ്റ് സുഭാഷ് എടക്കുന്നി അധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറിമാരായ സുശാന്ത് ഐനിക്കുന്നത്ത്, ജെയിൻ പാലത്തിങ്കൽ, ജില്ല സെൽ കോർഡിനേറ്റർ അശ്വിൻ വാര്യർ,യുവമോർച്ച ജില്ല സെക്രട്ടറി അജീഷ് പൈക്കാട്ട്, ബിജെപി ജില്ല കമ്മിറ്റിയംഗം ജോൺ കാഞ്ഞിരത്തിങ്കൽ,മണ്ഡലം ഭാരവാഹികളായ ബിനോയ്, ഡിവിജ്, കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് രാജശേഖരൻ, നിധ്യൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *