1.6 ഗ്രാംഎം ഡി എം എ യുമായി നാലു പേരടങ്ങുന്ന സംഘത്തെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു

പുന്നയൂർക്കുളം:കാപ്പാ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാൾ ഉൾപ്പെടെ നാല് പേരടങ്ങുന്ന സംഘത്തെ 1.6 ഗ്രാം എം ഡി എം എ യുമായി വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.എംഡി എം എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ന് വൈകിട്ട് ആൽത്തറ കുന്നത്തൂർ മന ബാറിന് സമീപത്ത് വെച്ചാണ് സംഘം പിടിയിലാകുന്നത്.സംശയാസ്പദമായി കണ്ട കുമാരൻ പടി ആലിങ്ങൽ വീട്ടിൽ മീരാൻ മകൻ മുഹമ്മദ് മൻസുർ (23), ചാവക്കാട് മണത്തല സ്വദേശി താഴത്ത് വീട്ടിൽ കബീർ മകൻ വലിയോൻ എന്ന അർഷാദ് (24), തങ്ങൾപ്പടി ചോലയിൽ വീട്ടിൽ മുഹമ്മദുണ്ണി മകൻ റംഷീദ് (35), ചെറായി നാലകത്ത് വീട്ടിൽ ഉമ്മർ മകൻ ഷഫീർ (28) എന്നിവരെയാണ് വടക്കേക്കാട് എസ് എച്ച് ഒ ആർ. ബിനു വിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വലിയവൻ എന്ന അർഷാദ് നിരവധി കേസുകളിലെ പ്രതിയാണ്. സ്ഥിരം ക്രിമിനലായതിനാൽ കാപ്പ നിയമപ്രകാരം ചാവക്കാട് പൊലീസ്, തൃശ്ശൂർ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ടയാളാണ് അർഷാദ്. മൻസൂർ, ഷഫീർ എന്നിവർ മയക്കുമരുന്ന്, കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്നും എസ്എച്ച് ഒ പറഞ്ഞു.എസ് എച്ച് ഒ യുടെ നിർദ്ദേശപ്രകാരം എസ് .ഐ ശിവശങ്കരൻ, കെ.ബി ജലീൽ,പി.എസ് സാബു,സി പി ഒ മാരായ രതീഷ് കുമാർ ,ബിനീഷ് ജെ ഷാജികുമാർ, മിഥുൻ,നിബു നെപ്പോളിയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻസ് ചെയ്തു.

ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *