ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ കർക്കടകവാവു ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.കർക്കടകവാവു ബലിദിനമായ നാളെ ശനിയാഴ്ച ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിന് സൗകര്യങ്ങൾ സജ്ജമായി. ബലിതർപ്പണത്തിന് മുൻകൂർ രസീത് ശീട്ടാക്കാനും സൗകര്യമുണ്ടാകും.പുലർച്ചെ നാലുമണി മുതൽ ഭക്തർക്ക് ബലിതർപ്പണം നടത്താം.
വി.സൂര്യ നാരായണൻ ഇളയതിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ.പുലർച്ചെ മൂന്നു മണി മുതൽ ബലിതർപ്പണം ശീട്ടാക്കാൻ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കും.ഇതിനായി കൂടുതൽ ജീവനക്കാരെ ക്ഷേത്രത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്.ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്കെല്ലാം ലഘുഭക്ഷണം നൽകാനും ഗുരുവായൂർ ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.കർക്കടകവാവു ബലി ചടങ്ങുകൾക്കായി 2.25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിരുന്നു.
കർക്കടകവാവുബലി നാളെ: നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
