വയനാടിനെ ചേർത്തുപിടിക്കാൻ പഞ്ചായത്ത് ജെട്ടി ടീം… വെള്ളിയാഴ്ചത്തെ തിയേറ്റർ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക്

ഗുരുവായൂർ:ഒറ്റരാത്രി കൊണ്ട് ജീവിതം കടപുഴകിപ്പോയ വയനാട്ടിലെ ജനതയെ ചേർത്തുപിടിക്കാൻ പഞ്ചായത്ത് ജെട്ടി ടീം.വെള്ളിയാഴ്ചത്തെ മുഴുവൻ തിയേറ്റർ കളക്ഷനും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
മൂർച്ചയേറിയ സാമൂഹിക വിമർശനങ്ങൾ നർമത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ടെലിവിഷൻ പരമ്പര ‘മറിമായം’ ടീം മിൻ്റെ എല്ലാ അഭിനേതാക്കളും ഒന്നിക്കുന്ന പുതിയ ചിത്രം ‘പഞ്ചായത്ത് ജെട്ടി’ തിയേറ്ററുകളിൽ രണ്ടാം വാരവും പ്രദർശനം തുടരുകയാണ്.മറിമായം പരമ്പരയിലെ മുഖ്യസാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മറ്റ് നിരവധി കോമഡി താരങ്ങളും അണിനിരക്കുന്നുണ്ട്.
യാത്രാ സൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻപുറത്തിന്‍റെ ജീവിതത്തുടിപ്പുകളും പഞ്ചായത്ത് ഭരണ – പ്രതിപക്ഷ രാഷ്ട്രീയ പോരുകളുമാണ് നർമ്മത്തിൻ്റെ മേൻപൊടി ചേർത്ത് ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്.
മണികണ്ഠൻ പട്ടാമ്പി,സലിം ഹസൻ,സലിം കുമാർ,നിയാസ് ബക്കർ,റിയാസ്,വിനോദ് കോവൂർ,രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ,ഉണ്ണി രാജ, രാഘവൻ,മണി ഷൊർണൂർ,ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ,ഉണ്ണിനായർ എന്നിവരാണ് പ്രധാന താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *