വടക്കേക്കാട്:സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് അഞ്ഞൂർ സരസ്വതി കലാ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ്സ് മൽസരം സംഘടിപ്പിച്ചു കലാകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്കു പുറമേ സമീപത്തുള്ള സ്കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. കലാകേന്ദ്രത്തിലെ അദ്ധ്യാപകരായ ശ്രീദേവി, നിഖിൽ പാവർട്ടി,കലാകേന്ദ്രം ഡയറക്ടർ മാധവൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നല്കി.
സരസ്വതി കലാ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ്സ് മൽസരം സംഘടിപ്പിച്ചു
