കൗക്കാനപ്പെട്ടി എ എൽ പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു

വടക്കേക്കാട്:കൗക്കാനപ്പെട്ടി എ എൽ പി സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം എൻ .കെ അക്ബർ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട്  നബീൽ എൻ എം കെ അധ്യക്ഷനായി. ബ്ലോക്ക് മെമ്പർ ബിജു പള്ളിക്കര,
പഞ്ചായത്ത്  അംഗങ്ങളായ ശോഭ,റഷീദ്,സ്കൂൾ മാനേജർ ഇന്ദിരാമാധവൻ നായർ,ആൻ്റണി വാഴപ്പിള്ളി, പഞ്ചാ സെക്രട്ടറി അനിത എന്നിവരു പങ്കെടുത്തു.
എം എൽ എ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ്  പാചകപ്പുരയുടെ നിർമ്മാണം. ചടങ്ങിൽ കുട്ടികളുടെ പ്രഭാത ഭക്ഷണത്തിനായി സ്ക്കൂളിലെ പൂർവവിദ്യാർത്ഥി നൽകിയ 20000 രൂപ ഒ എസ് എ പ്രസിഡണ്ട് ബാലചന്ദ്രൻ മാസ്റ്റർ എം എൽ എക്ക് നൽകി സ്കൂളിന് സമർപ്പിച്ചു.പ്രധാനധ്യാപികൻ ജീ ജോ സ്വാഗതവും പിടിഎ പ്രസിഡന്റ് ഷംസിയ നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവും പായസ വിതരണവും ഉണ്ടായി.വയനാട്ടിലെ മുണ്ടക്കൈ , ചൂരൽമല ദുരന്തത്തിൽ മരിച്ചവർക്ക് ചടങ്ങിൽ അനുശോചനവും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *