കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുന്നയൂർക്കുളം:പുന്നയൂർക്കുളം കണ്ണത്ത്  കുളത്തിൽ കൂട്ടുകാർക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.തിരുവളയന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥിയും
വടക്കേക്കാട് സ്വദേശി എടക്കളത്തൂർ ബെന്നിയുടെ മകനുമായ എമിൽബെന്നി (I5) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം കുന്നത്തൂർ എള്ളൂരകായിൽ റോഡിലുള്ള കണ്ണത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കൂട്ടുകാരുടെ  നിലവിളിയെ തുടർന്ന് സമീപ വാസികൾ എത്തി കുട്ടിയെഎടുത്ത് പുന്നൂക്കാവ് ശാന്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ജയിന്‍ ആണ് മാതാവ്. എറിക്ക് ബെന്നി, എറിൻ ബെന്നി എന്നിവർ സഹോദരങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *