പെരുമ്പടപ്പ് : മതേതര രാജ്യത്ത് സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ നില നില്പ് എല്ലാവരെയും സമന്വയിപ്പിച്ച് കൂട്ടികൊണ്ട് പോകുമ്പോഴാണ്.
ഒരു വിഭാഗത്തിനെയും ഒഴിച്ച് നിർത്തി ഒഒരാൾക്കും മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ല.മുഗൾ രാജാക്കൻമാരുടെ സദ്ദസിൽ എല്ലാവർക്കും ഇടമുണ്ടായിരുന്നു. ആ പാരമ്പര്യം ദേശത്തിന്റെ യശസ്സ് ഉയർത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പേരോട് മുഹമ്മദ് അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തി.അഷ്‌റഫ് ബാഖവി,യൂസുഫ് ബാഖവി,സൈനു തെക്കേപ്പുറം,അമീൻ പുളിയഞാലിൽ, കെ രാജൻ,വി ഐ എം അഷ്‌റഫ്,സലാഹുദ്ധീൻ എന്നിവർ സംബന്ധിച്ചു
മതേതര രാജ്യത്ത് സമന്വയത്തിന്റെ പാത സ്വീകരിക്കണം: രമേശ് ചെന്നിത്തല
