സേവാഭാരതി നവീകരിച്ചു നല്കിയ വീടിൻ്റെ താക്കോൽ ദാനം കേന്ദ്ര മന്ത്രി സുരേഷ്ഗോപി നിർവ്വഹിച്ചു

പുന്നയൂർക്കുളം:സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയുടെ
ഭാഗമായി പുന്നയൂർക്കുളം പഞ്ചായത്തിലെ ഉപ്പുങ്ങലിൽ സേവാഭാരതി നവീകരിച്ചു നല്കിയ വീടിൻ്റെ താക്കോൽ ദാനം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു.
സേവാഭാരതി ജില്ലാ പ്രസിഡണ്ടും,
റിട്ട. എസ്.പിയുമായ പി.എൻ ഉണ്ണി രാജൻ,രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല സംഘചാലക് ഡോ.സി.ജി നന്ദകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.2016-17 കാലഘട്ടത്തിൽ കുടുംബത്തിന് ഐ എ വൈ പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ തുക ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല.ഇതിനിടെ
ഒന്നര മാസം മുൻപ് ഗൃഹനാഥൻ മരണപ്പെടുകയും ചെയ്തു. കുടുംബം താമസിച്ചിരുന്ന വീട് പണി പൂർത്തീകരിക്കാതെ ശോചനീയാവസ്ഥയിലായിരുന്നു.
സർക്കാരിൽ നിന്ന് കിട്ടിയ തുക കൊണ്ട് വീടിൻ്റെ ചുമരും കോൺക്രീറ്റ് പണികളും മാത്രമെ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.വീടിൻ്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ സേവാഭാരതി പണി പൂർത്തീകരിച്ചു നല്കുകയായിരുന്നു.
വീടിൻ്റെ ചുമരുകൾ തേച്ച് പെയ്ൻ്റ് അടിക്കുകയും വാതിലുകളും ജനലുകളും പിടിപ്പിക്കുകയും,നിലം ടൈൽ വിരിക്കുക അടക്കമുള്ള മുഴുവൻ പണികളും ഏഴര ലക്ഷത്തോളം രൂപ ചെലവഴിച്ച് വീട് അടച്ചുറപ്പോടെ താമസ യോഗ്യമാക്കി കൊടുക്കുകയായിരുന്നു.സേവാഭാരതി പുന്നയൂർക്കുളം യൂണിറ്റ് പ്രസിഡൻ്റ് പ്രജീഷ് കൂമ്പിൽ,ആർ എസ് എസ് ജില്ല സേവാ പ്രമുഖ് സി എസ് രാജീവ്, എൻ.ജി.വിനികുമാർ,സി.ജയരാജ്  തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *