ഗുരുവായൂർ:സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ സെല്‍ഫി പോയിന്‍റ് ഒരുക്കി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷെലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.നഗരസഭ എ കെ ജി കവാടത്തിന് മുന്നിലുളള സ്വച്ഛതാ സ്ക്വയറില്‍ മനോഹരമായി അലങ്കരിച്ചാണ് സെല്‍ഫി പോയിന്‍റ് സജ്ജീകരിച്ചിട്ടുളളത്.
സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഹരിതകര്‍മ്മസേനാംഗങ്ങളേയും എല്‍ എഫ് കോളേജിലെ അമ്പതോളം എന്‍ എസ് എസ് വിദ്യാര്‍ത്ഥികളേയും സംഘടിപ്പിച്ചുകൊണ്ട് ഡോര്‍ ടു ഡോര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. കാമ്പയിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികളും ഹരിതകര്‍മ്മസേനാംഗങ്ങളും അടങ്ങിയ സംഘം വീടുകളും കടകളും കയറിയിറങ്ങി പ്ലാസ്റ്റിക് നിരോധനത്തെകുറിച്ച് ബോധവത്ക്കരണം നടത്തുകയും നഗരസഭയുടെ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഒക്ടോബര്‍ 1 ന് വൈകീട്ട് നടക്കുന്ന ലക്ഷം സ്വച്ഛതാ ദീപം തെളിയിക്കല്‍ പദ്ധതിയില്‍ പങ്കാളികളാകുന്നതിനും അഭ്യര്‍ത്ഥിച്ചു.
സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി സ്ക്കൂള്‍ കോളേജ് വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നഗരസഭ പരിധിയിലുളള സ്ഥാപനങ്ങള്‍ നഗരസഭയുടെ ശുചിത്വമാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ഒക്ടോബര്‍ 1 ന് വൈകീട്ട് സംഘടിപ്പിക്കുന്ന ലക്ഷം ശുചിത്വദീപം തെളിയിക്കല്‍ പരിപാടിയില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ത്ഥിച്ചു. സ്ക്കൂള്‍ കോളേജുകളില്‍ പ്ലാസ്റ്റിക് ,
ഒറ്റതവണ ഉപയോഗിക്കാവുന്ന സാധനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പുനരുപയോഗിക്കാവുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നതിനും അഭ്യര്‍ത്ഥിച്ചു.
സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ സെല്‍ഫി പോയിന്‍റ് ഒരുക്കി
