മാലിന്യമുക്തം നവകേരളം പുന്നയൂരിൽ ജനകീയ ക്യാമ്പയിൻ

പുന്നയൂർ:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ മുന്നോടിയായി പുന്നയൂർ പഞ്ചായത്തിൽ വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.സർക്കാർ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ നിരോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പരിധിയിൽ നിരോധിത പ്ലാസ്റ്റിക്കുകൾ കർശനമായി നിരോധിച്ചു എന്ന പ്രഖ്യാപനം നടത്തുന്നു.നവംബർ 1
കേരളപ്പിറവി ദിനത്തിൽ  പുന്നയൂർ ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ മുന്നൊരുക്കങ്ങൾ വീടുകളിൽ നിന്നുതന്നെ ആരംഭിക്കക, അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറുക, ജൈവമാലിന്യം ബയോ ബിന്നുകളിൽ നിക്ഷേപിക്കുക, ദ്രവമാലിന്യം സോക്‌പിറ്റുകൾ നിർമ്മിച്ചുകൊണ്ട് ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുക, ജൈവകൃഷി നടത്തുക, വീടുകളിൽ എൽഇഡി ബൾബുകൾ മാത്രം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഓരോ ഭവനങ്ങളും ഹരിത ഭവനങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് മനുഷ്യച്ചങ്ങല തീർത്തു.പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ,സ്ഥിരം സമിതി അധ്യക്ഷന്മാരായ
കെ.എ വിശ്വനാഥൻ,ഷമീം അഷറഫ്, എ.കെ. വിജയൻ,പഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്, സെലീന നാസർ, എ.സി. ബാലകൃഷ്ണൻ,രജനി ടീച്ചർ,ഷൈബ ദിനേശൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി ഇക്ബാൽ,എം.എ വഹാബ്, പി.വി ജാബിർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *