വടക്കേകാട്: ജീവിതം കൊണ്ട് സാമ്രാജ്യത്വത്തിനെതിരായ വലിയൊരു സമരമുഖം തുറന്നെങ്കില്‍ മരണം കൊണ്ട്, ഈ രാജ്യത്തെ വിഴുങ്ങുമായിരുന്ന വര്‍ഗീയതയുടെ ഇരുട്ടില്‍ നിന്നും അതിന്റെ രക്തചൊരിച്ചിലില്‍ നിന്നും രാജ്യത്തെ രക്ഷിക്കുകയായിരുന്നു മഹാത്മാഗാന്ധിയെന്ന് പ്രഭാഷകന്‍ സുനില്‍ പി. ഇളയിടം. ഒരു മതരാഷ്ട്രമാകാന്‍ എല്ലാ വഴികളും തുറന്നുകിടന്നിരുന്ന സന്ദര്‍ഭത്തില്‍ നിന്നു രാജ്യത്തെ ആധുനികമായ മൂല്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ഗാന്ധിയാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഇല്ലായിരുന്നുവെങ്കില്‍ സ്വതന്ത്ര ഭാരതം രണ്ടോ മൂന്നോ വര്‍ഷത്തിനപ്പുറം മതനിരപേക്ഷ രാജ്യമായി അവശേഷിക്കുമായിരുന്നില്ലെന്നും ഗാന്ധിയുടെ രക്തത്തിന്റെ വിലയാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നും അദ്ദേഹം പറഞ്ഞു.കൊച്ചന്നൂര്‍ പൂമുഖം സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നടൻ വി.കെ.ശ്രീരാമന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പില്‍,പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ.നബീല്‍, മുഹമ്മദ് ഫൈസല്‍, തെക്കുമുറി കുഞ്ഞുമുഹമ്മദ്,ബിജു പള്ളിക്കര, ശ്രീധരന്‍ മാക്കാലിക്കല്‍,ഹഫിയ മോള്‍, ഉസ്മാന്‍ പള്ളിക്കര,അഷ്‌റഫ് പേങ്ങാട്ടയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യത്തെ ആധുനികമായ മൂല്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ഗാന്ധി; സുനില്‍ പി.ഇളയിടം.
