ഗുരുവായൂർ കൈരളി ജംഗ്ഷനിലെ റോഡിൻ്റെ ശോചനീയാവസ്ഥ;ബിജെപി റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു

ഗുരുവായൂർ:കൈരളി ജംഗ്ഷനിലെ റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ റോഡിൻ്റെ മദ്ധ്യഭാഗത്ത് രൂപപ്പെട്ട വലിയ ഗർത്തത്തിൽ വാഹനങ്ങൾ വീണ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.എത്രയും പെട്ടെന്ന് റോഡിലെ കുഴികളടച്ച് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പ്രദീപ് പണിക്കശ്ശേരി, കൗസിലർമാരായ ശോഭ ഹരിനാരായണൻ,ജ്യോതി രവീന്ദ്രനാഥ്,ദിലീപ് ഘോഷ്, പ്രസന്നൻ വലിയ പറമ്പിൽ,കൃഷ്ണൻ,സൂരജ് എന്നിവർ നേതൃത്വം നൽകി..

കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *