ചാവക്കാട്: മുൻ പ്രധാന മന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുൻ പ്രസിഡണ്ടുമായ ഇന്തിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.വസന്തം കോർണറിൽ വെച്ച് പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം
ഗുരുവായൂർ നിയോജമണ്ഡലം യു ഡി എഫ് കൺവീനർ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.വി. യൂസഫലി അധ്യക്ഷനായി.നേതാക്കളായ ടി.എച്ച് റഹീം,ഷോബി ഫ്രാൻസിസ്,എം.ബി.സുധീർ,കെ.എസ്. സന്ദീപ്,കെ.വി.ലാജുദ്ധീൻ, കെ.കെ.ഹിരോഷ്,ഷുക്കൂർ കോനാത്ത്,സി.സലീം,ഉമ്മർ കരിപ്പായിൽ,പ്രസാദ് പോൾ,ഷക്കീർ പുന്ന,ഇസ്ഹാഖ് മണത്തല,നിഷാദ് ചാവക്കാട്, ഷക്കീർ മണത്തല,സലാം മണത്തല,ജബ്ബാർ പുന്ന എന്നിവർ സംസാരിച്ചു.
ഇന്തിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
