വരവൂരിൽ വൻ ലഹരി വേട്ട;9 കിലോ കഞ്ചാവും,5 ഗ്രാം എം ഡി എം എയുമായി നാല്‌ യുവാക്കൾ പിടിയിൽ

എരുമപ്പെട്ടി:വരവൂരിൽ വൻ ലഹരി വേട്ട.9 കിലോ കഞ്ചാവും,5 ഗ്രാം എം ഡി എം എയുമായി നാല്‌ യുവാക്കളെ  എരുമപ്പെട്ടി പൊലീസ് അറസ്റ്റു ചെയ്തു.
വരവൂരിൽ പ്രവർത്തിക്കുന്ന റിസോട്ടിൽ നിന്നാണ്‌ 8 കിലോ കഞ്ചാവുമായി യുവാക്കൾ എരുമപ്പെട്ടി പോലീസിന്റെ പിടിയിലായത്‌. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും എരുമപ്പെട്ടി പോലീസും സംയുക്തമായി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌  നടത്തിയ പ്രത്യേക പരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌.ഒറീസയിൽ നിന്നും കഞ്ചാവ്‌ വാങ്ങി നാട്ടിലെത്തിച്ച്‌ ചില്ലറ വിൽപന നടത്തുന്നതാണ്‌ പ്രതികളുടെ രീതി.ബാഗിൽ മൂന്ന് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്‌. പ്രതികൾ ഇതിന്‌ മുൻപും മയക്ക്‌ മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ്‌. രണ്ട്‌ പേർ കാപ്പ ചുമത്തപ്പെട്ടവരുമാണ്‌.
വരവൂർ സ്വദേശി കടക്കുന്ന് കോളനിയിൽ വിശ്വാസ്‌ (25), കോട്ടയം വേളൂർ സ്വദേശി റഹ്മത്ത്‌ മൻസിലിൽ സലാഹുദ്ദീൻ (29), ചേലക്കര സ്വദേശി പറലക്കര വീട്ടിൽ ജിഷ്ണു (28), വരവൂർ സ്വദേശി മുണ്ടനാട്‌ വീട്ടിൽ പ്രമിത്ത്‌ (29) എന്നിവരെയാണ്‌ എരുമപ്പെട്ടി സ്റ്റേഷൻ ഹൗസ്‌ ഓഫീസർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ്‌ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *