ഗുരുവായൂർ:ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണഭമായ തുടക്കം. വർണ്ണമനോഹരമായ ഘോഷയാത്രക്ക് ശേഷം തുടങ്ങിയ കലോത്സവം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി.ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി എം ജയശ്രീ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ റഹീംവീട്ടിപറമ്പിൽ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ,നഗരസഭാ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ സായിനാഥ്,എ എൻ ഷെഫീർ,ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ,ജനറൽ കൺവീനർ ടി എം ലത ,ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ജൂലിയറ്റ് കെ അപ്പുക്കുട്ടൻ,പ്രതിപക്ഷ നേതാവ് കെ പി ഉദയൻ എന്നിവർ സംസാരിച്ചു.നവംബർ 21 വ്യാഴാഴ്ച വരെയാണ് കലോൽ ത്സവം
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണഭമായ തുടക്കം
