വടക്കാഞ്ചേരി:2025 ഫെബ്രുവരി 25ന് നടക്കാനിരിക്കുന്ന ഉത്രാളിക്കാവ് പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കയും അനിശ്ചിതത്വവും പരിഹരിക്കണ മെന്നാവശ്യപ്പെട്ട് ഉത്രാളിക്കാവ് പൂരം എങ്കക്കാട്, കുമരനെല്ലൂർ,വടക്കാഞ്ചേരി ദേശങ്ങൾ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തുന്നു. ഡിസംബർ 7 ശനിയാഴ്‌ച രാവിലെ 10 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻവശത്ത് വെച്ച് നടക്കുന്ന പ്രതിഷേധ സംഗമംവടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ,വൈസ് ചെയർമാൻ ഷീലമോഹൻ, പ്രതിപക്ഷ നേതാവ് അജിത്കുമാർ, സി.പി.ഐ. മണ്ഡലം സെക്രട്ടറിഎം.യു. കബീർ, ബി.ജെ.പി. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യസാഗർ തുടങ്ങി രാഷ്ട്രീയ,സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.കുറ്റിയങ്കാവ് പൂരം, മിണാലൂർ,അമ്പലപുരം ദേശങ്ങൾ, മച്ചാട് മാമാങ്കം,വരവൂർ പാലക്കൽ,കൊടുമ്പ് അയ്യപ്പൻകാവ്,കുറുമക്കാവ് ക്ഷേത്രം,ഇരട്ടക്കുളങ്ങര
ക്ഷേത്രം, മുള്ളൂർക്കര തിരുവാണിക്കാവ്,ആറ്റൂർ കാർത്ത്യായനി ക്ഷേത്രം,മംഗലംഅയ്യപ്പൻകാവ്,തിരൂർ വടകുറുമ്പക്കാവ് എന്നീ ക്ഷേത്രങ്ങളിലെ പൂരം ഭാരവാഹികളും വാദ്യ കലാകാരൻമാർ,വെടിക്കെട്ട് കലാകാരന്മാർ,കൈവിളക്ക് കലാകാരന്മാർ, ആനപ്പുറം കലാകാരന്മാർ എന്നിവരും പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും
ഉത്രാളിക്കാവ് പൂരം;ആശങ്കയും അനിശ്ചിതത്വവും പരിഹരിക്കണം – പ്രതിഷേധം സംഗമം ശനിയാഴ്ച
