വടക്കേക്കാട്:പുന്നയൂരിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്. വടക്കേക്കാട് സ്വദേശി മുഹമ്മദ് നിയാസ് (27) പുന്നയൂർ സ്വദേശി ശരീഫ് (25) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. അപകടത്തിൽ കൈക്കും തലക്കും ഉൾപ്പെടെ പരിക്കേറ്റ ഇരുവരെയും തൊഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.വടക്കേക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു
പുന്നയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്
