വടക്കേക്കാട്:വൈലത്തൂർ സെൻ്റ് സിറിയക്സ് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.വൈകിട്ട് പാപ്പാ മത്സരം, തുടർന്ന് 500 ൽ പരം പാപ്പാമാർ അണിനിരന്ന ബോൺ നത്താലെ റോഡ് ഷോ എന്നിവയുണ്ടായി.24 ന് വൈകീട്ട് മതബോധന വിദ്യാർത്ഥികളുടെ പുൽക്കൂട് മത്സരം, സീനിയർ സി എൽ സി യുടെ നേതൃത്വത്തിൽ നാനോ പുൽക്കൂട് മത്സരം, കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ യൂണിറ്റുകളുടെ ക്രിസ്‌തുമസ് ട്രീ മത്സരം. വിദ്യാർത്ഥികളുടെ ക്രിസ്‌മസ് ഗ്രീറ്റിംങ്ങ് കാർഡ് മത്സരം,
കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ യൂണിറ്റുകളുടെ കരോൾഗാന മത്സരം എന്നിവയും രാത്രി11.45 ന് തിരുപ്പിറവി തിരുകർമ്മങ്ങൾ തുടർന്ന് വി. കുർബാന.ബുധനാഴ്ച രാവിലെ
6.30 ന് രണ്ടാമത്തെ വി. കുർബാന.വൈകീട്ട്
6.30 മുതൽ ഹെവൻലി വോയ്‌സ് രാജക്കാട് ഒരുക്കുന്നബാൻഡ് വാദ്യ മേളം.26 ന് വൈകീട്ട് 6.30 ന് സീനിയർ സി എൽ സി ഒരുക്കുന്ന കുട്ടികളുടെ കലാപരിപാടികൾ തുടർന്ന് സിനിമ നടൻ ശിവജി ഗുരുവായൂർ,മാത്യൂസ് പാവറട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ സാമൂഹ്യ നാടകം മണി 12. എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും.പരിപാടികൾക്ക് കൈക്കാരൻമാരായ
ജോസ് വടക്കൻ,ജോർജ് ചുങ്കത്ത്,ഡെന്നി തലക്കോട്ടൂർ,വികാരി
ഫാ.വർഗ്ഗീസ് പാലത്തിങ്കൽ,
കേന്ദ്രസമിതി കൺവീനർ
ബ്രൈറ്റ് ജോസഫ് എന്നിവർ നേതൃത്വം നല്കും
വൈലത്തൂർ സെൻ്റ് സിറിയക്സ് പള്ളിയിൽ ക്രിസ്മസ് ആഘോഷം
