ഐ സി എ സ്കൂളിൽ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ്

വടക്കേക്കാട്:ഐ.സി.എ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു .യുവ എന്ന പേര് നൽകിയിരിക്കുന്ന ക്യാമ്പിൽ സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത എന്ന ആശയമാണ് നടപ്പിലാക്കുന്നത്.
എ.സി കുഞ്ഞുമോൻ ഹാജി മെമ്മോറിയൽ ഐ.സി.എ കോളേജ് തൊഴിയൂരിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 27 ന് സമാപിക്കും.
ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർമാൻ
എം.കൃഷ്ണദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ.മുഹമ്മദാലി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.വി അബ്ദു അധ്യക്ഷത വഹിച്ചു.ഐസിഎ പ്രസിഡൻ്റ് ഒ.എം മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി.ഹസ്സൻ തെക്കേപ്പാട്ടയിൽ, ആർ.വി.അബ്ദുൽ മജീദ്,ഐ.പി അബ്ദുൽ റസാക്ക്,വൈസ് പ്രിൻസിപ്പൽ ഫാത്തിമ കമാൽ തുടങ്ങിയവർ ആശംസകൾ നേർന്നു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാജി ബെന്നി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *