ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിക്കുന്ന ദിവസമാണ് ക്രിസ്മസ്.മതപരമായ പ്രാധാന്യത്തിനപ്പുറം,യേശു പഠിപ്പിച്ച സ്നേഹം,ക്ഷമ, അനുകമ്പ എന്നിവയുടെ സാർവത്രിക മൂല്യങ്ങളും ഈ ദിവസം ഉൾക്കൊള്ളുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ കന്യാമറിയത്തിന്റെയും ജോസഫിന്റെയും മകനായി യേശു ജനിച്ചു എന്നാണ് ഐതിഹ്യം.ക്രിസ്തു വർഷം നാലാം നൂറ്റാണ്ട് മുതലാണ് ഡിസംബർ 25 ക്രിസ്മസ്സായി ആചരിക്കാൻ തുടങ്ങിയതെന്നാണ് ഏറ്റവും പ്രബലമായ വാദം.ക്രിസ്തീയ ദേവാലയങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാര്‍ഥനകൾ ഉണ്ടായിരിക്കും. കരോളുകളും പുൽക്കൂടു നിർമ്മിക്കലും സമ്മാനങ്ങൾ നൽകലും കേക്ക് മുറിക്കലുമായി ആഘോഷങ്ങൾ നടക്കും.അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം,ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം…
ഗുരുവായൂർ സിറ്റി ന്യൂസിൻ്റെ എല്ലാ മാന്യ വ്യൂവേഴ്സിനും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍…
എല്ലാ മാന്യ വ്യൂവേഴ്സിനും ക്രിസ്മസ് ആശംസകൾ…
