പുന്നയൂർകുളം:സാഹിത്യ അക്കാദമി കമല സുരയ്യ സമുച്ചയത്തിൽ പുന്നയൂർകുളം സാഹിത്യ സമതി പ്രവർത്തകർ ഒത്തുചേർന്നു.പ്രസിഡണ്ട് കെ. ബി.സുകുമാരന്റെ സ്വാഗത പ്രസംഗത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ കൺവീനർ ഉമ്മർ അറക്കൽ അംഗങ്ങളെ പരിചയപ്പെടുത്തി.കവിതകൾ ചൊല്ലിയും പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും നടന്ന ഒത്തു ചേരൽ പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.കെ.കെ. സുരേഷ്,ഹക്കീം വെളിയത്ത്, കെ. മുഹമ്മദുണ്ണി,ദിവാകരൻ പനന്തറ,അഹമ്മദ്അറക്കൽ, അബ്‌ദുൾ പുന്നയൂർകുളം,കെ. നാസർ,പ്രദീപ്,ബീന കുന്നംകാട്, കെ. സജീവ്, ബാബു കവിത, ബഷീർ കോറോത്തയിൽ,അസ്മ തുടങ്ങിയവർ പങ്കെടുത്തു. ഡെറിപോൾ നന്ദി പറഞ്ഞതോടെ ഒത്തു ചേരൽ ചടങ്ങ് സമാപിച്ചു
പുന്നയൂർകുളം സാഹിത്യ സമിതി പ്രവർത്തകർ ഒത്തുചേർന്നു
