ഗുരുവായൂർ ഇടത്തരികത്തു കാവ് താലപ്പൊലി ;നാളെ പകൽ 11.30 നു ക്ഷേത്രം നട അടയ്ക്കും

ഗുരുവായൂർ: ക്ഷേത്രം ഇടത്തരികത്തു കാവ് ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം വക താലപ്പൊലി നടക്കുന്നതിനാൽ ജനുവരി 5 ഞായറാഴ്ച, ദേവസ്വം വക താലപ്പൊലി നടക്കുന്ന ഫെബ്രുവരി 7 എന്നീ തീയതികളിൽ ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ പ്രസ്തുത ദിവസങ്ങളിൽ പകൽ 11.30 നു ഗുരുവായൂർ ക്ഷേത്രം നട അടയ്ക്കും. ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല.വിവാഹം,ചോറൂൺ, തുലാഭാരം,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് (നാലരയ്ക്ക് ശേഷം)  ക്ഷേത്ര ദർശന സൗകര്യം തുടരും

Leave a Reply

Your email address will not be published. Required fields are marked *