അഞ്ഞൂർ:കമ്പനിപ്പടിയിൽ പൂരം വരവിനിടെ ഇരു കമ്മറ്റിക്കാർ തമ്മിൽ സംഘർഷം.പോലീസ് ലാത്തി ചാർജിൽ അഞ്ച് പേർക്ക് പരുക്ക്.അഞ്ഞൂർപാലം കാസ്കോ പൂരാഘോഷ കമ്മിറ്റിയിലെ അഞ്ചു പേർക്കാണ് പരിക്കേറ്റത്. അഞ്ഞൂർപാലം സ്വദേശികളായ വിനോദ്,സുനേഷ് എന്നിവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ സാരമായ പരിക്കുകളോടെ പ്രവേശിപ്പിച്ചു. പൂരമായി പാർക്കാടിയിലേക്ക് വരുമ്പോൾ കമ്പനിപടിക്കടുത്തു വച്ച് അഞ്ഞൂർകുന്ന് കമ്മറ്റിയുമായുള്ള തർക്കമാണ് പൊലീസിനെ പ്രകോപിതരാക്കിയതെന്ന റിയുന്നു.കുന്നംകുളം സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് ലാത്തി ചാർജ് നടന്നതെന്ന് പരുക്കേറ്റവർ പറഞ്ഞു.കമ്മിറ്റിയിലെ 15 ഓളം പേരെ പോലീസ് മർദ്ദിച്ചതായി പറയുന്നുണ്ട്.ഇവരെല്ലാം തന്നെ സിപിഎം – ഡിവൈഎഫ്ഐ അനുഭാവികളാണ്.സിപിഎം നേതാക്കൾ മലങ്കര ആശുപത്രിയിലെത്തി.പോലീസിൻ്റെ നടപടിക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
കമ്പനിപ്പടിയിൽ സംഘർഷം;പോലീസ് ലാത്തി ചാർജിൽ 5 പേർക്ക് പരുക്ക്
