ഗതാഗത നിയന്ത്രണം

ചാവക്കാട്:ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ ചെവ്വാഴ്ച മുതല്‍ ഡിസംബര്‍ 2 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ചാവക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

മങ്ങാട് ആനയിടഞ്ഞു; പാപ്പാന് ഗുരുതര പരുക്ക്

കുന്നംകുളം: മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതര പരുക്ക്. കൊമ്പൻ കൊണാർക്ക് കണ്ണനാണ് ഇടഞ്ഞത്.പാപ്പാൻ കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടാണ് ആന ഇടഞ്ഞത്. അമ്പലത്തിലെ കൂട്ടി […]

ജനങ്ങളെ വലച്ച് ബസ് സമരം തുടരുന്നു. അറസ്റ്റിലായ കണ്ടക്ടറെ റിമാൻ്റ് ചെയ്തു

പുന്നയൂർക്കുളം:കുന്നംകുളം, ഗുരുവായൂർ – കുണ്ടുകടവ് റൂട്ടിൽ ബസ് സമരം ഇന്നും തുടരുന്നു. ഇന്നലെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റു ചെയ്ത ബസ് ജീവനക്കാരനെ റിമാൻ്റ് ചെയ്തു.കുന്നംകുളം- കുണ്ടുകടവ് റൂട്ടിലോടുന്ന വിജിത്ത് ബസിലെ കണ്ടക്ടർ എരമംഗലം സ്വദേശി വാസുവിനെയാണ് […]

കുന്നംകുളം നഗരത്തിൽ യുവാക്കൾ തമ്മിൽ സംഘർഷം;ഒരാൾക്ക് വെട്ടേറ്റു

കുന്നംകുളം:നഗരത്തിൽ യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു. കുന്നംകുളം വൈശേരി വലിയപറമ്പിലെ വാടക വീട്ടിൽ താമസിക്കുന്ന ചിറളയം സ്വദേശി മണ്ടുമ്പാൽ വീട്ടിൽ  ജിഷോയി(25)യെ ആണ് കുറുക്കൻപാറ സ്വദേശിയുടെ നേതൃത്വത്തിൽ ആക്രമിച്ചതെന്ന് പറയുന്നു.കഴിഞ്ഞ ദിവസം […]

പുല്ലുകൾക്കിടയിൽ മദ്യം സൂക്ഷിച്ച് വച്ച് വില്പന; പെങ്ങാമുക്ക് സ്വദേശി അറസ്റ്റിൽ

കുന്നംകുളം: പുല്ലുകൾക്കിടയിൽ മദ്യക്കുപ്പികൾ സൂക്ഷിച്ചുവച്ച് അനധികൃത മദ്യ വില്പന നടത്തിയ സംഭവത്തിൽ പെങ്ങാമുക്ക് സ്വദേശിയെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം പിടികൂടി.പെങ്ങാമുക്ക് സ്വദേശി മേനോത്ത് വീട്ടിൽ സുരേഷി (47) നെയാണ് കുന്നംകുളം റെയിഞ്ച് എക്സൈസ് […]

മുറ്റത്തെ മുല്ല തട്ടിപ്പ്; ബാങ്ക് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

കുന്നംകുളം: ചൊവ്വന്നൂരിൽ മുറ്റത്തെ മുല്ല പദ്ധതിയുടെ മറവിൽ സാധാരണക്കാരായ സ്ത്രീകളിൽ നിന്നുൾപ്പെടെ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം, ബാങ്ക് സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം […]

അനധികൃത മണ്ണ് കടത്ത്; ടിപ്പർ ലോറിയും ഡ്രൈവറും പിടിയിൽ

കുന്നംകുളം:അനധികൃതമായി മണ്ണ് കടത്തിയ സംഭവത്തിൽ ടിപ്പർ ലോറി യേയും ഡ്രൈവറേയും കുന്നംകുളം പോലീസ് പിടികൂടി. ലോറി ഡ്രൈവർ കാണിപ്പയ്യൂർ സ്വദേശി സൂരജിനെയാണ് പോലീസ് പിടിച്ചത്. ചെറുപ്പുളശ്ശേരിയിൽ നിന്നും അനുമതിയില്ലാതെ കുന്നംകുളം ഭാഗത്തേക്ക് മണ്ണ് കടത്തുന്നുണ്ടെന്ന് […]

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്

ഗുരുവായൂർ:തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പൂർവ്വ വിദ്യാർത്ഥി തോക്കുമായെത്തി.ക്ലാസ് മുറിയിൽ കയറി വെടിയുതിർത്തു.സംഭവത്തിൽ  പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മുളയം തടത്തിൽ വീട്ടിൽ ജഗനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉച്ചയോടെസ്‌കൂളില്‍ എത്തിയ വിദ്യാർത്ഥി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയതിനു ശേഷം […]