കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന;സി പി എം പ്രതിഷേധ പ്രകടനം നടത്തി

എരുമപ്പെട്ടി: “കേരളമെന്താ ഇന്ത്യയിലല്ലേ “എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര ബജറ്റിലെ കേരള വിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകളിൽ പ്രതിഷേധിച്ച് സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിത്തടം സെൻ്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ അധ്യക്ഷത വഹിച്ച പൊതുയോഗം സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു.പാവപ്പെട്ടവരേയും സാധാരണക്കാരെയും അപമാനിച്ച ബജറ്റാണ് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് അഡ്വ കെ.എം നൗഷാദ് പറഞ്ഞു. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും സമ്പന്നരുടെ സമ്പത്ത് വർദ്ധിക്കുകയാണ് ലക്ഷ്യമെന്നും ബജറ്റിൽ കേരളം എന്ന പദം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. വി.ശങ്കരനാരായണൻ സ്വാഗതവും കെ.കെ മണി നന്ദിയും പറഞ്ഞു.എം.കെ ശശിധരൻ, മീന സാജൻ,സുഗിജ സുമേഷ്,ഷീജ മണി,എ.എസ് സുബിൻ,കെ.വി ഗിൽസൺ,ടി.പി ലോറൻസ്,സി.എം അഷറഫ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *